ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, March 4, 2021 12:34 AM IST
കൂ​ട​ര​ഞ്ഞി: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 20 രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ തു​ട​ങ്ങിയത് ഏ​റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യിരു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​പ്പോ​ൾ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
30 രൂ​പ വ​ക​യി​രു​ത്തി​യിട്ടു​ള്ള ഉ​ച്ച​യൂ​ണി​ന് പ​ത്തു​രൂ​പ സർക്കാർ ഗ്രാ​ൻ​ഡ് ആ​യി ന​ൽ​കും. കൂ​ട​ര​ഞ്ഞി​യി​ൽ ആ​രം​ഭി​ച്ച ജ​ന​കി​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം​ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ ഒാർ​ഡി​നേ​റ്റ​ർ പി.​സി. ക​വി​ത നി​ർ​വ​ഹി​ച്ചു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റോ​സി​ലി, ജെ​റീ​ന റോ​യി, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, മെം​ബ​ർ​മാ​രാ​യ ബാ​ബു മൂ​ട്ടോ​ളി, സീ​ന ബി​ജു, ജോ​സ് മാ​വ​റ,ബോ​ബി ഷി​ബു, സി.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.