അ​ദാ​ല​ത്തി​ല്‍ ന​ല്‍​കി​യ ഉ​റ​പ്പ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Thursday, March 4, 2021 12:34 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഭൂ​പ്ര​ശ്ന​ത്തി​ല്‍ മു​ഖ്യ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്തി​ല്‍ ന​ല്‍​കി​യ ഉ​റ​പ്പ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഭൂ​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ 4,500 ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി ക്ര​യ വി​ക്ര​യം ത​ട​യ​പ്പെ​ട്ട​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ മു​ഖ്യ മ​ന്ത്രി​യു​ടെ സ്വാ​ന്ത​ന സ്പ​ര്‍​ശം അ​ദാ​ല​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.
പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​ല​കൊ​ടു​ത്തു വാ​ങ്ങി കൃ​ഷി ചെ​യ്തു പോ​രു​ന്ന ഭൂ​മി​യാ​ണ് ക്ര​യ വി​ക്ര​യം ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ വ​ല​യു​ന്ന​ത്. പാ​ട്ട​ത്തി​നു ന​ല്‍​കി​യ ജ​ന്മി​ക​ളും കോ​ട്ട​നാ​ട് പ്ലാ​ന്‍റേ​ഷ​നു​മാ​യു​ള്ള കേ​സി​ല്‍ എ​തി​ര്‍ ക​ക്ഷി​ക​ളാ​യ കോ​ട്ട​നാ​ട് പ്ലാ​ന്‍റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം തീ​രു​മാ​ന​മാ​വു​ന്ന​ത് വ​രെ ഭൂ​മി​യു​ടെ ക്ര​യ വി​ക്ര​യം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കോ​ട​തി ഇ​ഞ്ച​ക്ഷ​ന്‍ ഉ​ത്ത​ര​വാ​ണ് നി​ര​പ​രാ​ധി​ക​ളാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്.
ഇ​ഞ്ച​ക്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ സ്റ്റേ ​ചെ​യ്യാ​ന്‍ പു​തു​പ്പാ​ടി​യി​ലെ ഹ​ര​ജി ന​ല്‍​കി​യ ഇ​ര​ക​ള്‍​ക്കൊ​പ്പം സ​ര്‍​ക്കാ​രും ക​ക്ഷി ചേ​ര്‍​ന്ന് സം​യു​ക്ത ഹ​ര​ജി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, വി.​കെ. ബൈ​ജു, രാ​ജു പൈ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.