പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ നാ​ട​ന്‍ തോ​ക്കും പെ​രു​മ്പാ​മ്പി​ന്‍റെ നെ​യ്യും പി​ടി​കൂ​ടി
Thursday, March 4, 2021 12:34 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ത​ടി​ക്കാ​ട് ജോ​ണ്‍​സ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ര​ണ്ട് നാ​ട​ന്‍ തോ​ക്കു​ക​ളും പെ​രു​മ്പാ​മ്പി​ന്‍റെ നെ​യ്യും പി​ടി​കൂ​ടി. പെ​രു​വ​ണ്ണാ​മു​ഴി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തോ​ക്കും നെ​യ്യും പി​ടി​കൂ​ടി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ സ്റ്റോ​ർ റൂ​മി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ ക​ണ്ടെ​ത്തി​യ​ത്.
പ​ത്ത് വ​ര്‍​ഷം മു​മ്പ് പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് ശേ​ഖ​രി​ച്ച​താ​ണ് നെ​യ്യ് എ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. റെ​യ്ഡി​ല്‍ ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ഷാ​ജീ​വ്, സെ​ക‌്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ടി. ല​ത്തീ​ഫ്, പി. ​ബാ​ബു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​വി. ബി​നേ​ഷ്‌​കു​മാ​ര്‍, എം. ​ദേ​വാ​ന​ന്ദ​ന്‍, എ​ച്ച്. ഹെ​ന്ന, ഫോ​റ​സ്റ്റ് വാ​ച്ച​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍ കെ.​കെ. പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്‌​തു.