ക​ര്‍​ഷ​ക​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, March 4, 2021 12:34 AM IST
താ​മ​ര​ശേ​രി: കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ല്‍ ബു​ധ​നാ​ഴ്ച ക​ര്‍​ഷ​ക​ര്‍ ഭൂ ​നി​കു​തി അ​ട​യ്ക്കാ​നെ​ത്തി​യെ​ങ്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. രേ​ഖ​ക​ളു​മാ​യെ​ത്തി​യ ര​ണ്ടു പേ​രു​ടെ നി​കു​തി മാ​ത്രം സ്വീ​ക​രി​ച്ച് എ​ട്ടു പേ​രെ മ​ട​ക്കി​യ​യ​ച്ചു. ഉ​ച്ച​യോ​ടെ സം​ഘ​ടി​ച്ചെ​ത്തി​യ ക​ര്‍​ഷ​ക​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
താ​മ​ര​ശേ​രി താ​ലു​ക്ക് എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സി.​എം. കു​ര്യ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ധ​ര​ന്‍, നി​കു​തി വി​ഭാ​ഗം ത​ഹ​സി​ല്‍​ദാ​ര്‍ ശ​ശി​ധ​ര​ന്‍ കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ര്‍​ഷ​ക​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച നി​കു​തി സ്വീ​ക​രി​ക്കാ​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ പി​രി​ഞ്ഞു​പോ​യ​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​ര്‍​ഷ​ക​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ല്‍ അ​നി​ശ്ചി​ത കാ​ല ക​ര്‍​ഷ​ക കു​ടി കി​ട​പ്പു സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​മ​രം തു​ട​ങ്ങി ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​പ്പോ​ഴേ​യ്ക്കും ബു​ധ​നാ​ഴ്ച നി​കു​തി സ്വീ​ക​രി​ക്കാ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.
സ​മ​രം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ ക​ര്‍​ഷ​ക​ര്‍ അ​ത് പ്ര​കാ​ര​മാ​ണ് ആ​ധാ​ര​വും പ​ട്ട​യ​വു​മു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​മാ​യി നി​കു​തി​യ​ട​യ്ക്കാ​നെ​ത്തി​യ​ത്.
ര​ണ്ടു​പേ​രു​ടെ നി​കു​തി സ്വീ​ക​രി​ച്ച ശേ​ഷം മ​റ്റു​ള്ള​വ​രെ തി​രി​ച്ച​യ​ച്ച​താ​ണ് ക​ര്‍​ഷ​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​രു​പ​തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി ത​ങ്ങ​ള്‍ വി​ല​കൊ​ടു​ത്തു വാ​ങ്ങി കൈ​വ​ശം വ​ച്ചു വ​രു​ന്ന കൃ​ഷി ഭൂ​മി നി​കു​തി സ്വീ​ക​രി​ക്കാ​തെ വി​ല്ലേ​ജ് അ​ധി​കൃ​ത​രും കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങി ജെ​ണ്ട​കെ​ട്ടി വ​ന​പാ​ല​ക​രും ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.
ഇ​നി​യും അ​ധി​കൃ​ത​രു​ടെ കൈ​യും കാ​ലും പി​ടി​ച്ച് അ​ടി​മ​ക​ളാ​നാ​കി​ല്ലെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു​മാ​ണ് സ​ഹി​ച്ചു മ​ടു​ത്ത ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.
സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഒ.​ഡി. തോ​മ​സ്, ഷാ​ജു മു​ണ്ട​ത്താ​ന​ത്ത്, പി. ​ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.