പോ​ള്‍​വോൾട്ട് സ്വ​ര്‍​ണം: അ​തു​ല്‍ രാ​ജി​ന് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി
Thursday, March 4, 2021 12:34 AM IST
നാ​ദാ​പു​രം: ദക്ഷിണേന്ത്യൻ അ​ത്‌​ല​റ്റിക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍​ണ​മെ​ഡ​ല്‍ സ​മ്മാ​നി​ച്ച അ​തു​ല്‍​രാ​ജി​ന് ജ​ന​കീ​യ സ്വീ​ക​ര​ണം ന​ല്‍​കി. ഇ​ക്ക​ഴി​ഞ്ഞ ദേ​ശി​യ അ​ത്‌ല​റ്റി​ക് മീ​റ്റി​ല്‍ പോ​ള്‍​വോൾ​ട്ടി​ല്‍ സ്വ​ര്‍​ണ പ​ത​ക്കം നേ​ടി​യാ​ണ് അ​തു​ല്‍ രാ​ജ് വാ​ണി​മേ​ലി​ന് അ​ഭി​മാ​ന​മാ​യ​ത്.
ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ഫ​ംഗ്ഷ​ന​ല്‍ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​തുൽരാ​ജ്. വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളിൽ ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു.
പാ​ല​ക്കാ​ട് ക​ല്ല​ടി സ്‌​കൂ​ളി​ല്‍ പ്ലസ് ടുവിനു പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് പോ​ള്‍​വോൾ​ട്ടി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്.​പാ​ലാ​യി​ലെ സ​തീ​ഷ് മാ​സ്റ്റ​റു​ടെ കീ​ഴി​ലാ​ണ് മൂ​ന്ന് വ​ര്‍​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ന്ന​ത്. ഇ​ത്ത​വ​ണ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് ദേ​ശീ​യ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 4.20 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് അ​തു​ല്‍ സ്വ​ര്‍​ണ പ​ത​ക്കം നേ​ടി​യ​ത്.
വാ​ണി​മേ​ല്‍ ക​രു​കു​ള​ത്തെ കൂ​ലി തൊ​ഴി​ലാ​ളി​യാ​യ രാ​ജ​ന്‍റെ​യും , പ്ര​സീ​ത​യു​ടെ​യും ര​ണ്ട് മ​ക്ക​ളി​ല്‍ ഇ​ള​യ​വ​നാ​ണ് അ​തു​ല്‍. മൂ​ത്ത സ​ഹോ​ദ​രി അ​നു​ശ്രി ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്. വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്തെ ജൂ​ഡോ ചാ​മ്പ്യ​നാ​യ വി​ജി​ത​യ്ക്കും പി​ന്നാ​ലെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ന്ന് കാ​യി​ക​രം​ഗ​ത്ത് ദേ​ശീ​യ ത​ല​ത്തി​ല്‍ അ​തു​ല്‍ രാ​ജ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
വാ​ണി​മേ​ല്‍ ക​രു​കു​ള​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ അ​തു​ലി​നെ വ​ന്‍ ജ​നാ​വ​ലി ഘോ​ഷ​യാ​ത്ര​യാ​യി സ്വീ​ക​രി​ച്ചു.