ഇ​ട​തുഭ​ര​ണം തൂ​ത്തെ​റി​യാ​ൻ ജ​നം കാ​ത്തി​രി​ക്കു​ന്നു: ടി.​ടി. ഇ​സ്മ​യി​ൽ
Monday, March 8, 2021 12:17 AM IST
പേ​രാ​മ്പ്ര: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തും ഡോ​ള​ർ ക​ട​ത്തും​കൊ​ണ്ടു കു​പ്ര​സി​ദ്ധി നേ​ടി​യ ഇ​ട​തു ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ടി.​ടി. ഇ​സ്മാ​യി​ൽ. പേ​രാ​മ്പ്ര​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ദ​യാ​ത്ര പ്ര​ഖ്യാ​പ​ന​വും ആ​ദ​രം 21 പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ യു​വ​ജ​ന കു​റ്റ​പ​ത്ര​വു​മാ​യി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന ഹൈ​വേ പ​ദ​യാ​ത്ര 12 ന് ​മൂ​ന്നി​ന് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലേ​രി നി​ന്നും പേ​രാ​മ്പ്ര​യി​ലേ​ക്ക് തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ​യും പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യൂ​രി​ൽ നി​ന്ന് പേ​രാ​മ്പ്ര​യി​ലേ​ക്ക് വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യും ന​ട​ക്കും. ജാ​ഥ​യു​ടെ പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​ൽ ന​ട​ത്തി.
പു​തു​താ​യി നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത നേ​താ​ക്ക​ളെ​യും മു​സ്‌​ലിം ലീ​ഗ് ജ​ന പ്ര​തി​നി​ധി​ക​ളെ​യും ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വെ​ച്ച വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍ സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​പി. കു​ഞ്ഞ​മ്മ​ത്, സി​പി​എ അ​സീ​സ്, ടി.​കെ. ഇ​ബ്രാ​ഹിം, എ​സ്.​കെ. അ​സ​യി​നാ​ർ, ആ​ർ.​കെ. മു​നീ​ർ, ടി.​കെ.​എ. ല​ത്തീ​ഫ്, ആ​വ​ള ഹ​മീ​ദ്, ഒ. ​മ​മ്മു, വി.​വി.​എം. ബ​ഷീ​ർ, പി.​ടി. അ​ഷ്‌​റ​ഫ്‌, മു​നീ​ർ കു​ള​ങ്ങ​ര, വി.​പി. റി​യാ​സ് സ​ലാം, കെ. ​മ​റി​യം, സൗ​ഫി താ​ഴെ​ക​ണ്ടി, ഷ​ർ​മി​ന കോ​മ​ത്ത്, പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, മു​ഹ​മ്മ​ദ്‌ അ​ലി കോ​റോ​ത്ത്, സ​ലിം മി​ലാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.