എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി
Friday, April 9, 2021 1:22 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി. അ​വ​സാ​ന​ത്തെ കു​റ​ച്ച് ആ​ഴ്ച​ക​ളൊ​ഴി​ച്ച് പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി പ​ഠി​ച്ച​വ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് എ​ന്ന​തി​നാ​ൽ ചോ​ദ്യ​ക്ക​ട​ലാ​സി​ല​ട​ക്കം ഇ​ത്ത​വ​ണ മാ​റ്റ​മു​ണ്ട്. 44,542 റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 198 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 44,740 പേ​രാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.
താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 15,535 ഉം ​വ​ട​ക​ര​യി​ൽ 16,171 ഉം ​കോ​ഴി​ക്കോ​ട്ട് 13,034 ഉം ​കു​ട്ടി​ക​ളാ​ണ് 199 സെ​ന്‍റ​റു​ക​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. താ​മ​ര​ശേ​രി​യി​ൽ 71ഉം ​കോ​ഴി​ക്കോ​ട്ട് 66ഉം ​വ​ട​ക​ര​യി​ൽ 62 ഉം ​സെ​ന്‍റ​റു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. ആ​ദ്യ​ദി​ന​ത്തി​ൽ മ​ല​യാ​ള​മാ​യി​രു​ന്നു പ​രീ​ക്ഷ. ഉ​ച്ച​ക്ക് 1.40നാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്.
20,059 റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും പ്രൈ​വ​റ്റ്, ഒ​പ്പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 46,484 പേ​രാ​ണ് 172 സെ​ൻ​റ​റു​ക​ളി​ലാ​യി പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. രാ​വി​ലെ 9.40നാ​യി​രു​ന്നു പ്ല​സ്ടു പ​രീ​ക്ഷ തു​ട​ങ്ങി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ർ​മ​ൽ സ്കാ​ന​ർ, സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ്വാ​ഷ് എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു.