സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍​ക്കാ​യി റെ​യ്ഡ്
Saturday, April 10, 2021 12:53 AM IST
നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ ജി​ല്ല​യോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ആ​യു​ധ​ങ്ങ​ള്‍​ക്കും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍​ക്കു​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഡോ.​എ. ശ്രീ​നി​വാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം നാ​ദാ​പു​രം, വ​ള​യം പോ​ലീ​സും പ​യ്യോ​ളി​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ഗ്, ബോം​ബ് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.
ക​ണ്ണൂ​ര്‍ ജി​ല്ല അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന വ​ള​യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​റ്റ​ക്ക​ണ്ടി, ഉ​മ്മ​ത്തൂ​ര്‍, മു​ണ്ട​ത്തോ​ട് പാ​ലം, താ​ന​ക്കോ​ട്ടൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ഒ​ളി​പ്പി​ച്ച് വ​യ്ക്കാ​ന്‍ സാ​ധ്യ​ത​യേ​റി​യ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡി​ൽ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​നി​ഫ​ര്‍ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ല​ക്കി​യും ജി​ക്കി​യും തെ​ര​ച്ചി​ലി​ൽ പ​ങ്കു ചേ​ര്‍​ന്നു.
പെ​രി​ങ്ങ​ത്തൂ​ര്‍ മേ​ഖ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യ്ക്ക​പ്പു​റ​ത്തു​നി​ന്ന് ബോം​ബു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
വ​ള​യം സി​ഐ പി.​ആ​ര്‍. മ​നോ​ജ്, ബോം​ബ് സ്‌​ക്വാ​ഡ് എ​എ​സ്ഐ നാ​ണു ത​റ​വ​ട്ട​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌.