റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ട് 250 രൂ​പ​യാ​യി നി​ശ്ച​യി​ക്ക​ണമെന്ന്
Sunday, April 11, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ട് കി​ലോ​ഗ്രാ​മി​ന് 250 രൂ​പാ നി​ശ്ച​യി​ച്ച് ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലു​ള്ള ബി​ല്ലു​ക​ള്‍​ക്ക് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അംഗം സ​ണ്ണി ഉ​ഴു​ന്നാ​ലി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം റ​ബ​ര്‍ ഉ​ത്പാ​ദ​നം വ​ള​രെ കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ സാ​മ്പ​ത്തി​ക​മാ​യി ക​ന​ത്ത ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.