സ്പെ​ഷ​ൽ സ്കൂ​ളു​ക​ളെ ഗ്രേ​ഡു​ക​ളാ​ക്കി തി​രി​ച്ച് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ അ​ധ്യാ​പ​ക​ർ
Sunday, April 11, 2021 12:24 AM IST
മു​ക്കം: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളെ നാ​ല് ഗ്രേ​ഡു​ക​ളാ​ക്കി തി​രി​ച്ച് സ്പെ​ഷ​ൽ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ അ​ധ്യാ​പ​ക​ർ രം​ഗ​ത്ത്. സ്കൂ​ളു​ക​ളെ എ, ​ബി, സി, ​ഡി എ​ന്നി​ങ്ങ​നെ നാ​ല് ഗ്രേ​ഡു​ക​ളാ​ക്കി തി​രി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച് ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ക്വാ​ളി​ഫൈ​ഡ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രേ​ഡു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ഗ്രേ​ഡി​ലും ഉ​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ശ്ചി​ത എ​ണ്ണം ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തു​മൂ​ലം നി​ര​വ​ധി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ പാ​ക്കേ​ജാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ പി​രി​ച്ചു​വി​ടു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ വേ​ത​നം പോ​ലും ല​ഭി​ക്കി​ല്ല. കൂ​ടാ​തെ ഉ​യ​ർ​ന്ന ഗ്രേ​ഡ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന സം​ഘം താ​ഴ്ന്ന ഗ്രേ​ഡു​ക​ൾ ന​ൽ​കി​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​തു​മൂ​ലം വ​ലി​യ തു​ക​യാ​ണ് ഇ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക. 317 സ്കൂ​ളു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പാ​ക്കേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​ത്. പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് മാ​സ​ത്തേ​ക്കു​ള്ള ഹോ​ണ​റേ​റി​യ​മാ​ണ് ന​ൽ​കു​ക. 2020 ജൂ​ൺ മാ​സ​ത്തി​ൽ സ്കൂ​ളി​ൽ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഹോ​ണ​റേ​റി​യം അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​ത്.

2020 ജൂ​ണി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ അ​ധ്യാ​പ​ക​ർ​ക്ക് ഇ​തി​ന് അ​ർ​ഹ​ത​യി​ല്ല. കൂ​ടാ​തെ ജൂ​ൺ മു​ത​ൽ മാ​ർ​ച്ച് വ​രെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യും വേ​ണം. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് കീ​ഴി​ലാ​യി​രു​ന്ന സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ 2004 ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലേ​ക്ക് മാ​റ്റി​യ​ത്. 2015ൽ ​അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് സ്കൂ​ളു​ക​ളെ എ​യ്ഡ​ഡ് ആ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും 2016ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യി​ല്ല. ഇ​ട​തു​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2019ൽ ​സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ ശാ​ക്തീ​ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

2019ലെ ​പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കെ 2021ൽ ​പു​തി​യ ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യ​ത് സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും ഗ്രേ​ഡ് തി​രി​ച്ച​തി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. മാ​ർ​ഗ​രേ​ഖ പു​നഃ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നും സ​മ​ര​ത്തി​നും ത​യാ​റെ​ടു​ക്കു​ക​യാ​ണ് സം​ഘ​ട​ന​ക​ൾ.