ബ​സ് അ​പ​ക​ടം: നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Friday, April 16, 2021 12:58 AM IST
നാ​ദാ​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. വ​ട​ക​ര​യി​ൽ നി​ന്ന് തൊ​ട്ടി​ൽ​പ്പാ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും കൈ​വേ​ലി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ്വ​കാ​ര്യ ബ​സി​ന്‍റെ​യും ഡ്രൈ​വ​റു​ടെ ഭാ​ഗം ത​ക​ർ​ന്നു. ഇ​രു ബ​സു​ക​ളി​ലേ​യും യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്റ്റി​യ​റിം​ഗി​ൽ കു​ടു​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​റു​ടെ കാ​ലി​നാ​ണ് പ​രി​ക്ക്. പ​രു​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം വ​ട​ക​ര സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചേ​ല​ക്കാ​ട് നി​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് ബ​സു​ക​ൾ നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.