പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും: മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്
Saturday, April 17, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ കോ​വി​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡി​നെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ വ​ള​രെ ന​ന്നാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും ഇ​പ്പോ​ൾ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി ഇ​ന്ന് കോ​ർ​പ​റേ​ഷ​നി​ൽ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം ചേ​രു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ പ​രി​ധി​ക്ക​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ളു​ടെ​യും വാ​ക്സി​നേ​ഷ​ന്‍റെ​യും വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് കെ. ​ശി​വ​ദാ​സ​ൻ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
മെ​ഗാ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. ഇ​ത് തു​ട​രു​മെ​ന്നും എ​ല്ലാ ആ​ഴ്ച​യി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ർ​ച്ച​യാ​യി ന​ൽ​കി വ​രു​ന്നു​ണ്ടെ​ന്നും ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.
ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​യാ​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. സാം​ബ​ശി​വ റാ​വു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു വ​രു​ത്താ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്ന​താ​ണെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി. ജോ​ർ​ജ് അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ വി.​കെ.​സി. മ​മ്മ​ദ്കോ​യ എം​എ​ൽ​എ, എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, മു​ൻ മേ​യ​ർ​മാ​രാ​യ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ടി.​പി. ദാ​സ​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, എം.​എം. പ​ത്മാ​വ​തി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പീ​യൂ​ഷ് ന​മ്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡെ​പ്യൂ​ട്ടി മേ​യ​ർ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്മാ​ർ, കൗ​ൺ​സി​ലി​ലെ പാ​ർ​ട്ടി ലീ​ഡ​ർ​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.