കൂ​രാ​ച്ചു​ണ്ടി​ൽ വാ​ക്സി​ൻ ക്ഷാ​മം
Sunday, April 18, 2021 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്യാ​മ്പി​ൽ ഇ​ന്ന​ലെ 155 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. 94 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ട​ത്തി. 61 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ൽ ആ​റ് പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​യി.

കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി​യി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി വ​രു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വാ​ക്സി​ന്‍റെ ക്ഷാ​മം മൂ​ലം ഇ​ന്ന​ലെ കു​ത്തി​വ​യ്പ്പി​നെ​ത്തി​യ​വ​ർ മ​ട​ങ്ങി. പി​ന്നീ​ട് ക​ക്ക​യം പി​എ​ച്ച്സി​യി​ൽ നി​ന്നും വാ​ക്സി​നെ​ത്തി​ച്ച ശേ​ഷ​മാ​ണ് കു​ത്തി​വയ്​യ്പ്പ് ന​ട​ത്തി​യ​ത്.
വാ​ക്സി​ൻ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.