മോ​ഷ്ടാ​വി​നെ മു​ക്ക​ത്തെ ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Sunday, April 18, 2021 11:19 PM IST
മു​ക്കം: അ​ട​ക്ക മോ​ഷ്ടാ​വി​നെ മു​ക്ക​ത്തെ ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ന​രി​ക്കു​നി​യി​ൽ ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ അ​ട​ക്ക മോ​ഷ്ടി​ച്ച കേ​സി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കു​ന്ദ​മം​ഗ​ലം പെ​രി​ങ്ങ​ളം അ​റ​പ്പൊ​യി​ൽ മു​ജീ​ബി​നെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. മോ​ഷ്ടി​ച്ച അ​ട​ക്ക ഇ​യാ​ൾ മു​ക്ക​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ലാ​ണ് വി​റ്റ​ത്. ക​ട​യി​ൽ നി​ന്നും തൊ​ണ്ടി​മു​ത​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
മോ​ഷ്ടി​ച്ച കാ​റു​ക​ളി​ൽ എ​ത്തി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ൾ മു​മ്പും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മു​ൻ​പ് അ​ട​ക്ക മോ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ട​ച്ചേ​രി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ടു​വ​ള്ളി എ​സ്ഐ ബി​ജേ​ഷ്, റ​ഷീ​ദ്, ഒ.​പി. ബി​ജു, പ്ര​വീ​ൺ, റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പ്ര​തി അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.