വാ​ക്സി​നേ​ഷ​ൻ എ​ത്താ​ത്തവർക്ക് ഇ​മ്യൂ​ൺ ​ബൂ​സ്റ്റ​ർ ഉ​റ​പ്പുവ​രു​ത്ത​ണം: ഐ​എ​ച്ച്എം​എ
Tuesday, April 20, 2021 12:21 AM IST
കോ​ഴി​ക്കോ​ട്:​ സം​സ്ഥാ​ന​ത്ത് അ​തി​രൂ​ക്ഷ​മാ​യി പ​ട​രു​ന്ന ര​ണ്ടാം ഘ​ട്ട കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നും പ്ര​തി​രോ​ധ ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നും ഏ​റെ സ​ഹാ​യ​ക​ര​മാ​യ ഹോ​മി​യോ ഇ​മ്യൂ​ൺ​ബൂ​സ്റ്റ​ർ മ​രു​ന്നു​ക​ൾ വാ​ക്സി​നേ​ഷ​ൻ എ​ത്താ​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക്ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോഴിക്കോട് ജി​ല്ലാ ഘ​ട​കം സ​ർ​ക്കാ​റി​നോ​ടും ആ​യു​ഷ് ആ​രോ​ഗ്യ വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​മ​രു​ന്നു​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ് എ​ന്ന് അ​റി​ഞ്ഞി​ട്ടും വേ​ണ്ട നി​ർ​ദേശ​ങ്ങ​ൾ ന​ല്കു​ന്നി​ല്ലെ​ന്ന് ഡോ.​സ​ജി​ൻ മാ​യ​ഞ്ചേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രോ​ഗം വ​ന്ന​വ​ർ​ക്ക് തീ​വ്ര​ത​യും അ​ന​ന്ത​ര​പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ എ​റെ സ​ഹാ​യ​ക​ര​മാ​യ ഈ ​മ​രു​ന്നു​ക​ൾ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​തോ​തി​ൽ എ​ത്തു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും ഇ​മ്യൂ​ൺ​ ബൂ​സ്റ്റ​ർ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
വൈ​റ​ൽ രോ​ഗ​ങ്ങ​ൾ​ക്ക് ഏ​റെ ഫ​ല​പ്ര​ദ​മാ​യ ഹോ​മി​യോ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഇ​നി​യും വൈ​കാ​തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലോ​ക​ഹോ​മി​യോ​പ്പ​തി ദി​നാ​ച​ര​ണ​വും ജി​ല്ലാ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ഐ​എ​ച്ച്എം​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.കെ. ​ഹ​രീ​ന്ദ്ര​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​അ​ൻ​വ​ർ റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി.​

ഡോ.​സ​ജി​ൻ മാ​യ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​മു​ഹ​മ്മ​ദ് റാ​ഷി​ദ്, ഡോ.​ഉ​വൈ​സ്,ഡോ. ​അ​ജി​ത്ത്കു​മാ​ർ വി ​ജി,ഡോ ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സു​ദി​ൻ​കു​മാ​ർ ഡോ.​ഹ​നി​മാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും മേ​ഖ​ല​ക​ൾ​ക്കും ഉ​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

പു​തി​യ ജില്ലാ ഭാ​ര​വാ​ഹി​കളായി ഡോ. ​സ​ജി​ൻ (പ്ര​സി​ഡ​ന്‍റ്), ഡോ.​ന​ന്ദി​ത (സെ​ക്ര​ട്ട​റി, ഡോ.​ഫാ​മി​ത (ട്ര​ഷ​റ​ർ എ ന്നിവരെ തെരഞ്ഞെടുത്തു.