മാ​ലി​ന്യ​മു​ക്ത പ​രി​സ​രം: എ​ട​ക്ക​ര​യി​ൽ ശി​ൽ​പ​ശാ​ല
Tuesday, April 20, 2021 12:21 AM IST
എ​ട​ക്ക​ര: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ’ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് മാ​ലി​ന്യ​മു​ക്ത പ​രി​സ​രം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ജാ​ഗ്ര​ത കാ​ന്പ​യി​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​നാ​യ​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​വും പ​നി​മ​ര​ണ​ങ്ങ​ളും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ട​ക്ക​ര​യെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നും ആ​യ​തി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി മു​ക്ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ഭാ​വി പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ക​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, ക​ണ്‍​വീ​ന​ർ​മാ​ർ, അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, അ​നു​ബ​ന്ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ശു​ചി​ത്വ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ക​ളി​ലെ അം​ഗ​ങ്ങ​ൾ, വി​വി​ധ റ​സി​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, ഓ​ഡി​റ്റോ​റി​യം, റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.