ജി​ല്ല​യി​ൽ 4200 പേ​ർ​ക്ക് കോ​വി​ഡ്: രോ​ഗ​മു​ക്തി 3194 ടി​പി​ആ​ർ 27.49 ശ​ത​മാ​നം
Saturday, May 8, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 4200 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ എ​ട്ട് പേ​ർ​ക്കും പോ​സി​റ്റീ​വാ​യി. 113 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ർ​ക്കം വ​ഴി 4076 പേ​ർ​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. 16,008 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3194 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 27.49 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. പു​തു​താ​യി വ​ന്ന 9383 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 127093 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 400645 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി പു​തു​താ​യി വ​ന്ന 409 പേ​ർ ഉ​ൾ​പ്പെ​ടെ 3272 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് വ​ന്ന 389 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 1560 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​തു​വ​രെ 161169 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.