മാ​ന​ന്ത​വാ​ടി​യി​ലെ തോ​ൽ​വി നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി
Monday, May 10, 2021 12:17 AM IST
മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യം കെ​പി​സി​സി നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ട്ടി​ക്കു​ള്ളി​ൽ എ​തി​ർ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യ​താ​യാ​ണ് താ​ഴ്ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.
മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലും കോ​ണ്‍​ഗ്ര​സി​ൽ​ത്ത​ന്നെ​യു​ള്ള​വ​ർ ത​നി​ക്കെ​തി​രേ നി​ല​കൊ​ണ്ടു. ഇ​താ​ണ് യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ​യു​ള്ള മാ​ന​ന്ത​വാ​ടി​യി​ലെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ന്യാ​യ്, പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത ക​ർ​ഷ​ക ക​ടാ​ശ്വാ​സം എ​ന്നി​വ​യെ​ക്കു​റി​ച്ചു വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ പ്ര​ചാ​ര​ണം ന​ട​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ സ്തു​തി​പാ​ഠ​ക​രാ​യാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രി​ൽ ചി​ല​ർ പ്ര​വ​ർ​ത്തി​ച്ച​ത്.
ന​ല്ലൊ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ യു​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​യു​ടെ​യും വി​ജ​യ​ത്തി​നു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച​പ്പോ​ൾ ചെ​റി​യൊ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും നി​ശ​ബ്ദ​രാ​യി​രു​ന്നു. പ്ര​വ​ർ​ത്തി​ച്ച ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​ഹേ​ളി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.