ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ
Wednesday, May 12, 2021 12:28 AM IST
താ​മ​ര​ശേ​രി: ഒ​രാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​തേ തു​ട​ര്‍​ന്ന് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണും വ​ന്ന​തോ​ടെ കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നാ​വാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി. റ​ബ​റി​ന് റെ​യി​ന്‍​ഗാ​ര്‍​ഡ് ഇ​ടാ​നാ​കാ​ത്ത​തും ഇ​ട​വി​ള കൃ​ഷി​ക​ള്‍​ക്ക് വ​ളം ചെ​യ്യാ​നാ​കാ​ത്ത​തും ക​ര്‍​ഷ​ക​രെ ത​ള​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ലോ​ക്ക്ഡൗ​ണാ​യ​പ്പോ​ള്‍ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ള​ക്ക​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​താ​ണ് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ല്‍ ന​ശി​ച്ചു​പോ​കു​ന്ന ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് റ​ബ​ര്‍​പാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല്‍​ക്കാ​നാ​കു​മെ​ങ്കി​ലും മ​ഴ​മ​റ​യി​ടാ​ത്ത​തി​നാ​ല്‍ റ​ബ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

തേ​ങ്ങ വി​ള​വെ​ടു​ത്തെ​ങ്കി​ലും വി​ല്‍​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ഗ​തി​കേ​ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ല​രും പ​റി​ച്ചി​ട്ട തേ​ങ്ങ പ​റ​മ്പി​ല്‍ ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന​തി​ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വ​ളം ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.