ജി​ല്ല​യി​ൽ 60 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 1144 കി​ട​ക്ക​ക​ൾ ഒ​ഴി​വ്
Saturday, May 15, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ 60 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 3228 കി​ട​ക്ക​ക​ളി​ൽ 1144 എ​ണ്ണം ഒ​ഴി​വു​ണ്ട്. 88 ഐ​സി​യു കി​ട​ക്ക​ക​ളും 24 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യു​ള്ള 314 കി​ട​ക്ക​ക​ളും ഒ​ഴി​വു​ണ്ട്.
15 സ​ർ​ക്കാ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 331 കി​ട​ക്ക​ക​ൾ, 22 ഐ​സി​യു, 14 വെ​ന്‍റി​ലേ​റ്റ​ർ, 167 ഓ​ക്സി​ജ​നു​ള്ള കി​ട​ക്ക​ക​ളും ബാ​ക്കി​യു​ണ്ട്. 10 സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലാ​യി ആ​കെ​യു​ള്ള 1016 കി​ട​ക്ക​ക​ളി​ൽ 575 എ​ണ്ണം ബാ​ക്കി​യു​ണ്ട്.
നാ​ല് എ​സ്എ​ൽ​ടി​സി​ക​ളി​ലാ​യി ആ​കെ​യു​ള്ള 630 കി​ട​ക്ക​ക​ളി​ൽ 364 എ​ണ്ണം ഒ​ഴി​വു​ണ്ട്. 82 ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ ആ​കെ​യു​ള്ള 2074 കി​ട​ക്ക​ക​ളി​ൽ 1505 എ​ണ്ണം ഒ​ഴി​വു​ണ്ട്.
5722 പേ​ര്‍ കൂ​ടി
നി​രീ​ക്ഷ​ണ​ത്തി​ല്‍
കോ​ഴി​ക്കോ​ട്: പു​തു​താ​യി വ​ന്ന 5722 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 124925 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 450239 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 443 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3543 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
പു​തു​താ​യി വ​ന്ന 146 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1141 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 163204 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. മാ​ന​സി​ക​സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്‍റ​ല്‍​ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​നി​ലൂ​ടെ 57 പേ​ര്‍​ക്ക് കൂ​ടി കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി.
3026 പേ​ര്‍​ക്ക് മാ​ന​സി​ക​സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി.
കോ​വി​ഡ് നി​യ​മ​ലം​ഘ​നം; 693 കേ​സു​ക​ൾ കൂ​ടി
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ 693 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി നി​ന്ന​തി​നും ക​ട​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ​യും പേ​രി​ൽ ന​ഗ​ര പ​രി​ധി​യി​ൽ 290 കേ​സു​ക​ളും റൂ​റ​ലി​ൽ 286 കേ​സു​ക​ളു​മാ​ണെ​ടു​ത്ത​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ഗ​ര പ​രി​ധി​യി​ൽ 38 കേ​സു​ക​ളും റൂ​റ​ലി​ൽ 79 കേ​സു​ക​ളു​മെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി.
കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍
റൂ​മി​ല്‍ പ്ര​ത്യേ​ക സെ​ന്‍റ​ര്‍
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​ രി​ക്കു​ന്ന വൃ​ക്ക​രോ​ഗി​ക​ള്‍, കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​ത്യേ​ക സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​താ​യി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ : 0495 2371471, 2376063, 2378300.