മി​ൽ​മ ജീ​വ​ന​ക്കാ​ർ​ക്കു ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ല്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ന്‍റെ നി​വേ​ദ​നം
Saturday, May 15, 2021 12:30 AM IST
നി​ല​ന്പൂ​ർ: മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​നി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ യൂ​ണി​യ​നി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക​യോ​ടൊ​പ്പം മേ​ഖ​ലാ യൂ​ണി​യ​ന്‍റെ വി​ഹി​ത​വും ചേ​ർ​ത്തു ഒ​രു തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. മി​ൽ​മ​യു​ടെ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​നി​ലെ കോ​ഴി​ക്കോ​ട്ടു​ള്ള ഹെ​ഡ്ഓ​ഫീ​സ്, പാ​ല​ക്കാ​ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഡ​യ​റി, യൂ​ണി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​സ്തു​ത യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കാ​ൻ മി​ൽ​മ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ 5000 ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മി​ൽ​മ​യു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ 1500 ലേ​റെ വ​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ർ, ക​രാ​ർ ജീ​വ​ന​ക്കാ​ർ, അ​പ്ര​ന്‍റീ​സു​മാ​ർ, പു​റം​ക​രാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക്ഷീ​ര ക​ർ​ഷ​ക​രും 10,000 ത്തോ​ളം വ​രു​ന്ന മി​ൽ​മ ഏ​ജ​ന്‍റു​മാ​രും ഈ ​ക്ഷീ​ര​ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തെ​യാ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് കേ​ടു​വ​രു​ന്ന പാ​ൽ ഉ​ത്പ്പ​ന്ന​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വ​ന്നു ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ പാ​ൽ​ശേ​ഖ​ര​ണം മു​ട​ങ്ങു​ക​യും ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്യും. ഇ​തു പാ​ൽ വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​ക്കു​ക. ഇ​ത്ത​രം ഒ​രു പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​ണ് കു​ത്തി​വ​യ്പ് അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.