മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു; വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Sunday, May 16, 2021 11:52 PM IST
മു​ക്കം: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രം​വീ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 28-ാം ഡി​വി​ഷ​ൻ തൂ​ങ്ങാം​പു​റ​ത്ത് വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ട്ടി മു​സ്ല്യാ​രു​ടെ ഭാ​ര്യ സൈ​ന​ബ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന് മു​ക​ളി​ലേ​ക്ക് കാ​റ്റി​ൽ മ​രം വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി.

വീ​ട് വെ​ള്ള​ത്തി​ലാ​യി

കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് വെ​ള്ള​ത്തി​ലാ​യ 12-ാം വാ​ർ​ഡ് മൂ​ന്നാം​മു​ക്കി​ലെ വ​ലി​യ​പ​റ​മ്പി​ൽ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ ചു​റ്റു​മ​തി​ൽ
ത​ക​ർ​ന്നു

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​ണ്ണി​ടി​ഞ്ഞു​വീ​ണ് വീ​ടു​ക​ൾ​ക്കും കി​ണ​റി​നും മോ​ട്ടോ​റി​നും കേ​ട് സം​ഭ​വി​ച്ചു. വീ​ടു​ക​ളു​ടെ പു​റ​കി​ൽ ക​ല്ലു​ക​ളും മ​ൺ​ക​ട്ട​യും കു​ന്നു​കൂ​ടി​കി​ട​ക്കു​ന്ന​ത് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ജോ​സ് പൂ​ക്കാ​ട്, ജോ​സ​ഫ് പ​ത്തി​പ​റ​മ്പി​ൽ, ഡോ. ​സു​ൽ​ഫി​ക്ക​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.