മൃ​ത​ദേ​ഹം മാ​റിന​ല്കി​യ​താ​യി പ​രാ​തി
Sunday, May 16, 2021 11:54 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സു​ന്ദ​ര​ന്‍റെ കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത് കൗ​സു എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ്. മാ​റി​ക്കി​ട്ടി​യ മൃ​ത​ദേ​ഹം ക​ള​രി​ക്ക​ണ്ടി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. കൗ​സു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തെ​റ്റു പ​റ്റി​യെ​ന്നും, സു​ന്ദ​ര​ന്‍റെ മൃ​ത​ദേ​ഹം സ്വ​ന്തം ചെ​ല​വി​ൽ നാ​ളെ സം​സ്ക​രി​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ച്ച്ഐ​മാ​ർ മൃ​ത​ദേ​ഹം വാ​ങ്ങി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്പോ​ൾ മാ​റി​യ​താ​ണ് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.