പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം: എം​പി
Sunday, June 13, 2021 11:57 PM IST
കോ​ഴി​ക്കോ​ട്: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​തെ വെ​സ്റ്റ് ഹി​ല്‍ ബാ​ര​ക്‌​സ് ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി കേ​ന്ദ്ര​മാ​യി മാ​റ്റി​യ​തി​നാ​ല്‍ നി​ല​വി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ടു​പ്പി​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക എം.​കെ രാ​ഘ​വ​ന്‍ എം​പി കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​യെ അ​റി​യി​ച്ചു.​
പ്ര​തി​രോ​ധ വ​കു​പ്പി​ലെ മാ​ന​ദണ്ഡങ്ങ​ള്‍ പ്ര​കാ​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും, മാ​റി മാ​റി​വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം വെ​സ്റ്റ് ഹി​ല്‍ ബാ​ര​ക്‌​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് 500 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മിക്കാ​നോ നി​ല​വി​ല്‍ ത​ക​ര്‍​ന്നു വീ​ഴാ​റാ​യ​വ പോ​ലും പു​തു​ക്കി പ​ണി​യാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ഇ​തി​നി​ടെ ക​ണ്ണൂ​രി​ല്‍ കാ​ല​ങ്ങ​ളാ​യി സ്ഥി​തി ചെ​യ്തി​രു​ന്ന ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം അം​ഗ​ങ്ങ​ളു​ള്ള ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി ബ​റ്റാ​ലി​യ​ന്‍ പൂ​ര്‍​ണമാ​യും കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ല്‍ ബാ​ര​ക്‌​സി​ലെ​ക്ക് മാ​റ്റി​യ​തോ​ടു കൂ​ടി, ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഇ​വി​ടം ഇ​നി​യും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. പ്ര​ള​യ​മു​ള്‍​പ്പെ​ടെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ലും, മ​റ്റു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​യു​ടെ സേ​വ​നം കോ​ഴി​ക്കോ​ടി​ന് ഗു​ണം ചെ​യ്യു​മെ​ങ്കി​ലും, ഇ​വ​രു​ടെ വ​ര​വ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ല​നി​ല്‍​പ്പി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റു​മോ​യെ​ന്നും സം​ശ​യി​ക്കു​ന്നു. കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​ക​രു​തെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്‍​ഗി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ അ​തേ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ശ​ത്രു​രാ​ജ്യ ഭീ​ഷ​ണി​യോ ഭീ​ക​ര അ​ക്ര​മ​ണോ ഇ​ല്ലാ​ത്ത വെ​സ്റ്റ്ഹി​ല്‍ ബാ​ര​ക്‌​സി​ല്‍ മി​ല​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി അ​ടി​ച്ചേ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.