ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, June 13, 2021 11:58 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യി ജീ​വ​ന്‍ പ​ണ​യം വെ​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രെ നാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി ആവശ്യപ്പെട്ടു.
ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ന​ല്‍​കി​യ കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കേ​ശ​വ​ന്‍ ഉ​ണ്ണി​ക്ക് വി​ത​ര​ണം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​എം. ശ്രീ​നി​വാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു. ​അ​ബ്ദു​ല്‍ ബ​ഷീ​ര്‍, സി. ​ഉ​സൈ​ന്‍, എ. ​അ​ര​വി​ന്ദ​ന്‍, എം.​എം. വി​ജ​യ​കു​മാ​ര്‍, ഹ​ബീ​ബ് ത​മ്പി, മാ​ധ​വ​ന്‍, കെ.​എം. കോ​മ​ള​വ​ല്ലി, ഡോ. ​കേ​ശ​വ​നു​ണ്ണി, ജോ​ര്‍​ജ് ക​ട്ടി​പ്പാ​റ, ശ്രീ​ധ​ര​ന്‍ ഓ​മ​ശേ​ര, സു​രേ​ന്ദ്ര​ന്‍ താ​മ​ര​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.