മാനന്തവാടി റിംഗ്റോഡ് പദ്ധതിയിൽ ഉൾപ്പെട്ട റോഡിന് ശാപമോക്ഷമായില്ല
Sunday, June 13, 2021 11:58 PM IST
മാ​ന​ന്ത​വാ​ടി: അ​നു​ദി​നം വ​ള​രു​ന്ന മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ആ​റാ​ട്ടു​ത​റ-​ഇ​ല്ല​ത്തു​വ​യ​ല്‍-​പെ​രു​വ​ക റോ​ഡ് വി​ക​സ​നം തേ​ടു​ന്നു. കോ​ഴി​ക്കോ​ട് റോ​ഡി​നെ​യും കൊ​യി​ലേ​രി റോ​ഡി​നെ​യും എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ന​ഗ​ര വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടാ​നു​ത​കു​ന്ന റിം​ഗ് റോ​ഡ് പ​ദ്ധ​തി​യി​ലും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.
വ​ള്ളി​യൂ​ര്‍​ക്കാ​വി​ന് സ​മീ​പം ആ​റാ​ട്ടു​ത​റ​യി​ൽ നി​ന്നു തു​ട​ങ്ങി ഇ​ല്ല​ത്തു​വ​യ​ല്‍- പെ​രു​വ​ക വ​ഴി ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ന്ന പാ​ത​യാ​ണി​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും ഇ​തു​വ​രെ സോ​ളിം​ഗ് പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​മാ​യാ​ല്‍ മ​ണ്‍​റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യി​ല്ല.
പു​ഴ​യോ​ര​ത്താ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു നി​ര്‍​മി​ച്ച ക​ലു​ങ്ക് 2018ലെ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു​പോ​യ ഇ​തി​ലൂ​ടെ ജീ​വ​ന്‍ പ​ണ​യം വ​ച്ചാ​ണ് നി​ല​വി​ല്‍ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ഈ ​ക​ലു​ങ്ക് പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. റോ​ഡ് വീ​തി​കൂ​ട്ടി നി​ര്‍​മി​ച്ച് ബൈ​പാ​സാ​ക്കി മാ​റ്റി​യാ​ല്‍ കോ​ഴി​ക്കോ​ട് റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു മൈ​സൂ​രു, ത​ല​ശേ​രി റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കും. ത​ല​ശേ​രി റോ​ഡി​ലെ ക​ണി​യാ​ര​ത്തു നി​ന്നു തു​ട​ങ്ങി ചൂ​ട്ട​ക്ക​ട​വ് താ​ഴെ​യ​ങ്ങാ​ടി വ​ഴി കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ എ​ത്തു​ന്ന ബൈ​പാ​സും പെ​രു​വ​ക റോ​ഡി​ല്‍ നി​ന്ന് തു​ട​ങ്ങി പു​ഴ​യോ​ര​ത്തോ​ടെ ജി​വി​എ​ച്ച്എ​സ്എ​സി​ന് സ​മീ​പ​ത്തു എ​ത്തു​ക​യും ചെ​യ്യു​ന്ന റോ​ഡ് കൂ​ടി വി​ക​സി​പ്പി​ക്കാ​നാ​യാ​ല്‍ മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​നു പൂ​ര്‍​ണ​തോ​തി​ലു​ള്ള റിം​ഗ് റോ​ഡാ​കും.
വളരെക്കാലമായി ഉ​യ​രു​ന്ന ഈ ​ആ​വ​ശ്യ​ത്തോ​ടു കാ​ല​ങ്ങ​ളാ​യി അ​ധി​കാ​രി​ക​ള്‍ മു​ഖം തി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ആ​റാ​ട്ടു​ത​റ- ഇ​ല്ല​ത്തു​വ​യ​ല്‍- പെ​രു​വ​ക റോ​ഡാ​ക​ട്ടെ കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​ണ്. മു​മ്പു മാ​ന​ന്ത​വാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന മൂ​ന്നു പേ​രു​ടെ വാ​ര്‍​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. നി​ല​വി​ലെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യും പെ​രു​വ​ക ഡി​വി​ഷ​നെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​യെ​ങ്കി​ലും ഇ​തു​വ​ഴി സാ​ധ്യ​മാ​ക്കാ​ന്‍ നാ​ട് ഭ​രി​ച്ച​വ​ര്‍​ക്കൊ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഏ​റെ നാ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യു​ടെ ശ്ര​മ ഫ​ല​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റിം​ഗ് റോ​ഡ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ആ​വ​ശ്യം.