മാ​വേ​ലി മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 16, 2021 12:04 AM IST
കു​റ്റ്യാ​ടി: ക​ക്ക​ട്ടി​ൽ സ​പ്ലൈ​കോ മാ​വേ​ലി മെ​ഡി​ക്ക​ൽ​സ് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ക്ക​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ നാ​ട​മു​റി​ച്ചു.
കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. റീ​ത്ത, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർപേ​ഴ്സ​ൺ റീ​ന സു​രേ​ഷ്, കെ.​കെ. സു​രേ​ഷ്, പി. ​സു​രേ​ഷ് ബാ​ബു, പ്ര​കാ​ശ​ൻ അ​മ്പ​ലക്കു​ള​ങ്ങ​ര, കെ.​ടി. രാ​ജ​ൻ, എ​ൻ.​വി. ച​ന്ദ്ര​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ എ​ൻ. ര​ഘു​നാ​ഥ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ വി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ര​ണ്ടു ഫോ​ണു​ക​ൾ കൈ​മാ​റി. കു​ട്ടി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി​യ തോ​മ​സ് കൊ​ച്ചു​പ്ലാ​ക്ക​ലാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി​യ​ത്.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ് ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി. സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വ കൈ​മാ​റു​മെ​ന്ന് ഹെ​ഡ്മാ​സ്‌​റ്റ​ർ അ​റി​യി​ച്ചു.