മൈ​ക്കാ​വ് -കൂ​ട​ത്താ​യി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്കരം
Wednesday, June 16, 2021 11:53 PM IST
കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് കൂ​ട​ത്താ​യി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​കു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന് വേ​ണ്ടി സൈ​ഡി​ലെ കെ​ട്ടു​ക​ൾ നി​ർ​മി​ച്ച​തോ​ടെ മ​ഴ​വെ​ള്ളം റോ​ഡി​ൽ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് യാ​ത്ര​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം തു​ട​ങ്ങി​യ ക​ലു​ങ്ക് പ​ണി​യും ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. സു​ഖ​മാ​യി ബ​സു​ക​ൾ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന റോ​ഡി​ൽ ഇ​നി ഗ​താ​ഗ​തം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ഒ​രു​പാ​ട് പ​ണി​ക​ൾ ബാ​ക്കി​യു​ണ്ട്.

നി​ല​വി​ലു​ള്ള രീ​തി​യി​ൽ ക​ല്ലി​ങ്ക​ല് മു​ക​ളി​ൽ കൂ​ടി ബ​സു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​വാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി കി​ട​ക്കു​വാ​നും വാ​ഹ​ന​ങ്ങ​ൾ അ​തി​ലെ ക​ട​ന്നു പോ​കു​വാ​നും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ലോ​ക്ഡൗ​ണി​ൽ റോ​ഡ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ള​വു​ക​ൾ വ​ന്ന സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടേ​ണ്ടിവ​രി​​ല്ലാ​യി​രു​ന്നു.