പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ തർക്കം: ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
Wednesday, June 16, 2021 11:53 PM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഹ​നം ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് ഭ​ര​ണ​ക​ക്ഷി​യി​ൽ ത​ർ​ക്കം മു​റു​കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ്.
പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​മാ​യ ജീ​പ്പ് ക്രി​യാ​ത്മ​ക​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്ന​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു. പ​ക​രം ഡ്രൈ​വ​റെ ഭ​ര​ണ​സ​മി​തി ഇ​തേ വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഒ​രു താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​തു​വ​രെ ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന​ത്.
ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ൽ ഐ​ക്യ​മി​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ സൂ​ക്ഷി​പ്പു​ര​കാ​ര​നാ​യ പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി വാ​ഹ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗം തീ​രു​മാ​നി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്നും കോ​വി​ഡ്കാ​ല സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​പ്പ് അ​ടി​യ​ന്തി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു ക​മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജോ​ളി ജോ​സ​ഫ്, സി. ​ഗ​ണേ​ഷ് ബാ​ബു, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഗോ​പീ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​യി മ്ലാ​ങ്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.