രാ​ജീ​വ് ഗാ​ന്ധി ഡി​ജി​റ്റ​ൽ കെ​യ​ർ പ​ദ്ധ​തി
Friday, June 18, 2021 1:22 AM IST
കോ​ട​ഞ്ചേ​രി: കെ​എ​സ്‌​യു തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ സ​ഹാ​യി​ക്കുന്ന രാ​ജീ​വ് ഗാ​ന്ധി ഡി​ജി​റ്റ​ൽ കെ​യ​ർ പ​ദ്ധ​തി​യി​ലൂ​ടെ വേ​ളം​കോ​ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക്കു​ള്ള ര​ണ്ടാ​മ​ത്തെ സ്മാ​ർ​ട്ട്‌ ഫോ​ൺ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മെ​ൽ​വി​ന് ടോ​ബി​ൻ ടെ​ന്നി​സ​ൺ കൈ​മാ​റി. കെ​എ​സ്‌​യു ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ത​മ്പി, ടോ​ജി​ൻ ടെ​ന്നി​സ​ൺ, കെ ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൻ ജോ​സ​ഫ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ത​മ്പി, ബ്ലെ​സ്സ​ൺ ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.