സോ​ മി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന: മ​ല​ബാ​റി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ൾ രൂ​പം​കൊ​ള്ളു​ന്നു
Saturday, July 24, 2021 1:04 AM IST
പേ​രാ​മ്പ്ര: തൊ​ഴി​ലു​ട​മ​ക​ൾ സം​ഘ​ടി​ത​രും തൊ​ഴി​ലാ​ളി​ക​ൾ അ​സം​ഘ​ടി​ത​രു​മാ​യ​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി സോ​ മി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും അ​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യി കി​ട്ടേ​ണ്ട അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും, തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്ന് സം​ഭ​വി​ക്കാ​റു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണം സം​ഭ​വി​ച്ചാ​ൽ പോ​ലും തൊ​ഴി​ലു​ട​മ​ക​ളോ സ​ർ​ക്കാ​രോ തി​രി​ഞ്ഞു നോ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ മ​ല​ബാ​റി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ക​ളും, ജി​ല്ലാ ത​ല നേ​തൃ​ത്വ​ങ്ങ​ൾ​ക്കും രൂ​പം കൊ​ടു​ത്തു തു​ട​ങ്ങി.
കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കൂ​ട്ടാ​യ്മ​ക​ൾ പൂ​ർ​ണ​രൂ​പ​ത്തി​ൽ നി​ല​വി​ൽ വ​ന്ന​താ​യി സം​ഘാ​ട​ക​രാ​യ കെ.​ടി. അ​സീ​സ്, ബാ​ല​കൃ​ഷ്ണ​ൻ ബാ​ലു​ശേ​രി, സോ​ണി കു​ന്ന​മം​ഗ​ലം, വി​ജേ​ഷ് വ​യ​നാ​ട്, ജാ​ഫ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.
തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​ൻ വേ​ണ്ടി​യും അ​വ​രു​ടെ അ​വ​കാ​ശ- ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്നു​വെ​ന്നുറ​പ്പു​വ​രു​ത്താ​നും സ​ർ​ക്കാ​ർ ശ​മ്പ​ളം കൊ​ടു​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ള്ള തൊഴിൽ വകുപ്പി​ലെ ഉ​ദ്യോ​ഗ​സ്ഥൻ​മാ​ർ പ​ല​രും മി​ല്ലു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​താ​യി​ട്ട് വ​ർ​ഷ​ങ്ങളായ​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.
ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ർ​ഷി​ക ബോ​ണ​സ്, ഓ​ണം, വി​ഷു, പെ​രു​ന്നാ​ളു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​പ്പെ​ടു​ന്ന കൈ​മ​ട​ക്കാ​യി ചു​രു​ങ്ങി​യ​താ​യും റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ പാ​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ജോ​ലി​ഭാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.
തി​ക​ച്ചും അ​പ​ക​ടമേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സോ​മി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​ൻ തൊ​ഴി​ലു​ട​മ​ക​ൾ ത​യാ​റാ​കാ​ത്ത​തുകാ​ര​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പ​ക​ടം പ​റ്റു​ക​യോ മ​ര​ണ​പ്പെ​ടു​ക​യോ ചെ​യ്യു​മ്പോ​ൾ അ​വ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ പി​രി​വെ​ടു​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് ഉ​ള്ള​തെ​ന്നും സ​മീ​പ​കാ​ല​ത്ത് ഇ​ത്ത​രം ചി​ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
തൊഴിൽ വകുപ്പ് ഇ​നി​യും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ടി വ​രു​മെ​ന്ന് സം​ഘാ​ട​ക​രാ​യ കെ.​ടി. അ​സീ​സ്, ബാ​ല​കൃ​ഷ്ണ​ൻ ബാ​ലു​ശേ​രി തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.