നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തി​യ 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, July 24, 2021 1:04 AM IST
കൊ​ണ്ടോ​ട്ടി: ​നി​കു​തിവെ​ട്ടി​ച്ച് ബൈ​ക്കു​ക​ളി​ൽ ക​ട​ത്തി​യ 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് പി​ടി​കൂ​ടി. കൊ​ണ്ടോ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് -3 തി​രൂ​ര​ങ്ങാ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു ബൈ​ക്കു​ക​ളി​ൽ നി​ന്നാ​ണ് 612.94 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
ജി​എ​സ്ടി നി​യ​മ​പ്ര​കാ​രം സ്വ​ർ​ണ​ത്തി​ന്‍റെ വി​ല​യും നി​കു​തി​യും പി​ഴ​യും അ​ട​ക്കം 30,10218 രൂ​പ ഈ​ടാ​ക്കി സ്വ​ർ​ണം വി​ട്ടുകൊ​ടു​ത്തു.
ജ്വ​ല്ല​റി​ക​ൾ​ക്ക് സ്വ​ർ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന കാ​രി​യ​ർ​മാ​രാ​ണ് ഇ​വ​ർ.
എ​സ്ടി​ഒ (ഇ​ന്‍റ​ലി​ജ​ൻ​സ്)​പി.​കെ. ശ്യാം ​കൃ​ഷ്ണ​ൻ, എ​എ​സ്ടി​ഒ​മാ​രാ​യ പി.​വി​ജ​യ​കൃ​ഷ്ണ​ൻ, അ​ന​സ് കു​ഞ്ഞു, ഇ.​രാ​ജീ​വ​ൻ,ഷ​ബ്ന,ഫാ​സി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.