റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല: ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, July 25, 2021 1:36 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലെ ക​ല്ല​ങ്ക​ണ്ടി​ത്താ​ഴ ഒ​ത​യോ​ത് റോ​ഡി​ന്‍റെ നി​ർ​മാ​ണം വാ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ​ത്തു​ർ​ന്ന് ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി വാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ൾ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി​ക​ൾ ഏ​റെ ന​ൽ​കി​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ റോ​ഡ് വി​ക​സ​നം വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
കെ​ടി റോ​ഡി​നെ​യും വി​കെ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ത പ​ന്തി​രി​ക്ക​ര, കാ​യ​നോ​ത്ത്, മു​ണ്ട​ക്കു​റ്റി, കോ​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​വ​ഴി​യും ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള പൊ​തു​വ​ഴി​യു​മാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള സ്ഥ​ല ഉ​ട​മ​ക​ൾ ചു​റ്റു​മ​തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ​തോ​ടെ റോ​ഡി​ൽ വെ​ള്ളം നി​ൽ​ക്കു​ക​യും യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലു​മാ​ണ്.