വാ​ന​ര​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കരുവാരകുണ്ടിലെ ക​ർ​ഷ​ക​ർ
Sunday, July 25, 2021 1:38 AM IST
ക​രു​വാ​ര​കു​ണ്ട്: വാ​ന​ര​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ളൊ​ന്ന​ട​ങ്കം വാ​ന​ര​പ്പ​ട ന​ശി​പ്പി​ക്കു​ന്ന​തു ക​ണ്ടു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു ക​ർ​ഷ​ക​ർ. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ പെ​ട്ട ക​ൽ​കു​ണ്ട്, അ​ൽ​ഫോ​ൻ​സ്ഗി​രി തു​ട​ങ്ങി​യ മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. കു​ടി​യേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​രു​വാ​ര​കു​ണ്ടി​ന്‍റെ മ​ല​യോ​ര​ങ്ങ​ളി​ൽ വാ​ന​ര​ശ​ല്യം അ​നു​ഭ​വ​പ്പെ​ടാ​റി​ല്ലെ​ന്നും എ​ന്നാ​ൽ വ​ന​ത്തി​ൽ നി​ന്നു കൂ​ട്ടം​തെ​റ്റി ഇ​വ വ​ല്ല​പ്പോ​ഴും കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ത​ന്നെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഇ​വ​യെ നോ​ക്കി ക​ണ്ടി​രു​ന്ന​തെ​ന്നും ക​ൽ​കു​ണ്ടി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ ഉ​പ്പു​മാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ഇ​വ​യു​ടെ ശ​ല്യം അ​ധി​ക​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് പ​ത്തു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ആ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. നാ​ണ്യ​വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് പ​ഴ​വ​ർ​ഗ​കൃ​ഷി​യി​ലേ​ക്ക് ശ്ര​ദ്ധ പ​തി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്കും വാ​ന​ര​ശ​ല്യം പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. വി​ദേ​ശ പ​ഴ​വ​ർ​ഗ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മാ​ങ്കോ​സ്റ്റീ​ൻ, റം​ബൂ​ട്ടാ​ൻ തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളൊ​ന്നാ​കെ ഇ​വ ഭ​ക്ഷി​ക്കു​ക​യും നാ​ശം വ​രു​ത്തു​ക​യും ചെ​യ്യു​ന്നു.
എ​ത്ര ശ്ര​മി​ച്ചി​ട്ടും ഇ​വ​യെ തു​ര​ത്താ​നാ​കു​ന്നി​ല്ലെ​ന്ന് അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ക​ർ​ഷ​ക​നാ​യ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ സാ​ജു ജേ​ക്ക​ബ് പ​റ​ഞ്ഞു. പ്ലാ​വി​ലെ ച​ക്ക ഒ​ന്ന​ട​ങ്കം ഇ​വ ന​ശി​പ്പി​ക്കും. നേ​രം പു​ല​ർ​ന്നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തും. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​നു​ഷ്യ​രേ​യും ആ​ക്ര​മി​ക്കും.
വാ​ഴ​ക്ക​ർ​ഷ​ക​ർ​ക്കും ഇ​വ വ​ൻ​ഭീ​ഷ​ണി​യാ​ണ്. വാ​ഴ ന​ടു​ന്പോ​ൾ മു​ത​ൽ ഇ​വ​യു​ടെ ശ​ല്യം തു​ട​ങ്ങും. ചെ​റു​വാ​ഴ​ക​ളു​ടെ കൂ​ന്പും പ​ട്ട​ക​ളും ഒ​ടി​ച്ചു നാ​ശം വ​രു​ത്തും. കു​ല​ച്ചു തു​ട​ങ്ങി​യ വാ​ഴ​ക​ളു​ടെ കാ​യ്ക​ൾ ഒ​ന്ന​ട​ങ്കം ഭ​ക്ഷി​ക്കും.
കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും തു​ര​ത്താം. എ​ന്നാ​ൽ വാ​ന​ര​ക്കൂ​ട്ട​ത്തെ എ​ത്ര ശ്ര​മി​ച്ചി​ട്ടും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്താ​നാ​കു​ന്നി​ല്ല​ന്ന് അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ക​ർ​ഷ​ക​നാ​യ ജോ​ർ​ജ് പ​ന്ത​ക്ക​ൽ വ്യ​ക്ത​മാ​ക്കി. മൂ​പ്പെ​ത്താ​ത്ത കൊ​ക്കോ കാ​യ്ക​ൾ ഒ​ന്ന​ട​ങ്കം ഇ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു കൊ​ക്കോ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ന​ര ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ പ്ര​ദേ​ശ​ത്തെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൊ​ക്കോ​മ​ര​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ ക​ർ​ഷ​ക​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​ക​ളാ​യാ​ണ് കൊ​ക്കോ​കൃ​ഷി ന​ട​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യി വി​ള​വെ​ടു​പ്പു ന​ട​ത്താ​മെ​ന്ന​തു​കൊ​ണ്ടു​ത​ന്നെ കൊ​ക്കോ ആ​ദാ​യ​ക​ര​മാ​യ കൃ​ഷി​യാ​ണ്. കൊ​ക്കോ​യ്ക്കു പു​റ​മേ ക​മു​കി​ൽ ക​യ​റി അ​ട​ക്കാ​യും തെ​ങ്ങി​ൽ നി​ന്ന് ഇ​ള​നീ​ര​ട​ക്കം ഇ​വ പ​റി​ച്ചെ​ടു​ത്തു ന​ശി​പ്പി​ക്കും. കു​രു​മു​ള​കു ചെ​ടി​ക​ൾ​ക്കും ഭീ​ഷ​ണി​യു​ണ്ട്. വീ​ടു​ക​ളു​ടെ ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ക്കു​ന്ന വാ​ന​ര​സം​ഘം പാ​കം ചെ​യ്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വി​ല പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​ണ്. വ​സ്ത്ര​ങ്ങ​ൾ ക​ഴു​കി വി​രി​ച്ചി​ട്ട​തു ക​ണ്ടാ​ലും വെ​റു​തെ വി​ടി​ല്ല.
ഒ​രു വ​ർ​ഷം മു​ന്പു വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല പി​ടി​പ്പു​ള്ള വാ​ച്ച് വാ​ന​ര സം​ഘം എ​ടു​ത്തു കൊ​ണ്ടു പോ​യ​തു മ​റ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൃ​ഷി​യി​ട​ങ്ങ​ളി​ലെ ഷെ​ഡ്ഡു​ക​ളി​ൽ പാ​കം ചെ​യ്യു​ന്ന ഭ​ക്ഷ​ണം വാ​ന​ര​സം​ഘം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് പ​ല ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ക​ഷ്ട​പ്പെ​ട്ട് ഒ​ട്ടി​യ വ​യ​റു​മാ​യി വൈ​കു​ന്നേ​രം വ​രെ ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വാ​ന​ര​പ്പ​ട ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ളു​ടെ ന​ഷ്ടം ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.