വ​കു​പ്പു​മ​ന്ത്രി നേ​രി​ട്ടുവ​ന്നി​ട്ടും ബീ​നാ​ച്ചി-പ​ന​മ​രം റോ​ഡിനു ര​ക്ഷ​യി​ല്ല
Saturday, July 31, 2021 2:02 AM IST
കേ​ണി​ച്ചി​റ: ത​ക​ർ​ന്നു കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ ബീ​നാ​ച്ചി പ​ന​മ​രം റോ​ഡി​ലൂ​ടെ കാ​ള​വ​ണ്ടി യാ​ത്ര ന​ട​ത്തേ​ണ്ട അ​വ​സ്ഥി​യി​ലാ​ണു നാ​ട്ടു​കാ​ർ. നി​ർ​മാ​ണം നി​ല​ച്ചി​ട്ടു മാ​സ​ങ്ങ​ളാ​യി​ട്ടും വ​കു​പ്പു മ​ന്ത്രി ത​ന്നെ നേ​രി​ട്ടെ​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​ട്ടും റോ​ഡി​ന് ര​ക്ഷ​യി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ, രാ​ഷ്ട്രീ​യ, ക​രാ​ർ കൂ​ട്ടു​കെ​ട്ടാ​ണ് ബി​നാ​ച്ചി പ​ന​മ​രം റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 2019 ൽ ​കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ച ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡ് മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്താ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്ട്രീ​യ​കാ​ർ​ക്കും ചാ​ക​ര​യാ​യി മാ​റു​ന്നു. മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളേ​യും ദു​രി​ത​ത്തി​ലാ​ക്കി. കോ​ളേ​രി മു​ത​ൽ മ​ന്ദം​കൊ​ല്ലി വ​രെ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും റോ​ഡി​ന്‍റെ പ​കു​തി നി​ർ​മാ​ണം പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടേ​യും ജ​ന​കീ​യ സ​മി​തി​യു​ടേ​യും പ​രാ​തി​യെ തു​ട​ർ​ന്ന് വ​കു​പ്പു​മ​ന്ത്രി വ​രെ നേ​രി​ട്ടെ​ത്തി റോ​ഡ് സ​ന്ദ​ർ​ശി​ച്ചു ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും ഉ​റ​പ്പു​ക​ൾ പാ​ഴ്വാ​ക്കാ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ഭ​ര​ണ​ക​ക്ഷി​യു​ടെ നേ​താ​ക്ക​ളും ബ​ത്തേ​രി എം​എ​ൽ​എ​യും ത​ങ്ങ​ൾ ഇ​ട​പെ​ട്ട​തു കൊ​ണ്ടാ​ണ് മ​ന്ത്രി എ​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. നി​ല​വി​ൽ റോ​ഡ് നി​ർ​മാ​ണം എ​ന്നു പൂ​ർ​ത്തി​യാ​വു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മ​ഴ പെ​യ്താ​ൽ ചെ​ളി​യും വേ​ന​ലാ​യാ​ൽ പൊ​ടി​യും. ഇ​താ​ണു നാ​ട്ടു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി എ​വി​ടെ പോ​യാ​ണ് യാ​ചി​ക്കേ​ണ്ട​ത് എ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്.