നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗി​ൽ ഭി​ന്നി​പ്പി​ല്ലെ​ന്നു ഭാ​ര​വാ​ഹി​ക​ൾ
Saturday, July 31, 2021 2:02 AM IST
കോ​ഴി​ക്കോ​ട്: ഐ​എ​ൻ​എ​ല്ലി​ന്‍റെ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗി​ൽ വി​ഭാ​ഗീ​യ​ത​യി​ല്ലെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​ക​രം ഐ​എ​ൻ​എ​ൽ ദേ​ശീ​യ​ക​ക്ഷി​യാ​ണെ​ന്നി​രി​ക്കെ ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പ​മാ​ണ് സം​ഘ​ട​ന നി​ല​യു​റ​പ്പി​ക്കു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ​പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെയ്തു.

അ​വ​ർ പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ​പ്ര​സി​ഡ​ന്‍റി​നു പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന ചോ​ദ്യം എ​ൻ​വൈ​എ​ൽ നേ​താ​ക്ക​ൾ നി​ര​സി​ച്ചു.