കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കു​പ്പാ​യ​ക്കോ​ട് പാ​ലം പു​തു​ക്കി​പ​ണി​യ​ണ​മെ​ന്ന്
Saturday, July 31, 2021 2:05 AM IST
കോ​ട​ഞ്ചേ​രി: 1952-ൽ പ​ണി​ത കു​പ്പാ​യ​ക്കോ​ട് പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട്‌ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല. പ​ല​ത​വ​ണ പ​ാല​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഫ​ണ്ട്‌ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫ​ണ്ട് അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ പാ​ലം നി​ർ​മാ​ണം മു​ന്നോ​ട്ട്പോ​യി​ല്ല. ഇ​ത്ത​വ​ണ മൂ​ന്ന് കോ​ടി രൂ​പ പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പാ​ലം പ​ണി തു​ട​ങ്ങി​യി​ല്ല.
അ​പ​ക​ട​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ഇ​തു​വ​ഴി ആ​ദ്യ​മാ​യി വ​രു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കോ​ട​ഞ്ചേ​രി​യെ ഈ​ങ്ങാ​പ്പു​ഴ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ നി​ര​വ​ധി ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് റൂ​ട്ടും​കൂ​ടി​യാ​ണ് ഈ ​പാ​ലം. പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം എ​ത്ര​യും പെ​ട്ടെന്ന് പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം ഷി​ജോ തൈ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.