ന​ഴ്സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ: പ്ര​തി​ഷേ​ധധ​ർ​ണ ന​ട​ത്തി
Saturday, July 31, 2021 2:08 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് സി​ൻ​സി പോ​ളി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​ത്ത​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി. ഹ​രി​ദാ​സ​ൻ, സി​ജു കെ.​നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ദി​നേ​ശ​ൻ, എ​ൻ.​ടി. ജി​തേ​ഷ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​വി​പീ​ഷ്, ഇ. ​സു​രേ​ഷ് ബാ​ബു, നേ​താ​ക്ക​ളാ​യ പി.​പി.​ഷാ​ക്കി​ർ, സി.​സ​മീ​ർ, കെ.​രാ​ജേ​ഷ്, കെ.​കെ.​ഷി​ബു, എം.​വി.​സി​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് കേ​സെ​ടു​ത്തു.