മു​ഴു​വ​ന്‍ നി​ര്‍​മാ​ണ പ്രവൃ​ത്തി​ക​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം
Sunday, August 1, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന മു​ഴു​വ​ന്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ ത​ല മേ​ധാ​വി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
അം​ബേ​ദ്ക​ര്‍ ഗ്രാ​മം കോ​ള​നി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ള​നി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം നീ​ണ്ടു​പോ​വ​രു​തെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
ഈ ​കാ​ര്യം വ​ള​രെ ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്ത് വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും
എം​എ​ല്‍​എ പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ കാ​ല​താ​മ​സം വ​രു​ത്താ​തെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു.
മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു.
റോ​ഡ് നി​ര്‍​മാ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് കാ​ല​താ​മ​സം ഉ​ണ്ടാ​വാ​തെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ര്‍​വ്വേ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കു​ന്ന​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ലെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി.
കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ടി​പി​ആ​ര്‍ കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു വ​രാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റെ​ര്‍​നെ​റ്റ് വേ​ഗ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി സേ​വ​ന ദാ​താ​ക്ക​ളു​ടെ യോ​ഗം ചേ​രും. പു​ഴ ആ​ഴം കൂ​ട്ട​ല്‍, പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം എ​ന്നി​വ മ​ഴ​യ്ക്ക് മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
എം​എ​ല്‍​എ​മാ​രാ​യ അ​ഡ്വ. പി.​ടി.​എ. റ​ഹീം, കാ​ന​ത്തി​ല്‍ ജ​മീ​ല, തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, കു​ഞ്ഞ​മ്മ​ദ് കു​ട്ടി , കെ.​കെ. ര​മ, എ​ഡി​എം ഇ​ന്‍ ചാ​ര്‍​ജ് ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വാ​ന​ന്ദ​ന്‍ തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.