അർഹതപ്പെട്ട ഭൂമിക്കു വേണ്ടി 20 വർഷത്തെ നിയമപോരാട്ടം
Sunday, August 1, 2021 12:54 AM IST
ജിൽസ് വളയനാനിക്കൽ

താ​മ​ര​ശേ​രി: കൃ​ഷി​യോ​ടു​ള്ള താ​ല്‍​പ്പ​ര്യം കൊ​ണ്ടാ​ണു കൂ​ടു​ത​ല്‍ കൃ​ഷി​ഭൂ​മി കി​ട്ടു​ന്ന​തി​നു മ​ല​മു​ക​ളി​ലാ​യാ​ലും ഭൂ​മി വാ​ങ്ങി​യ​ത്. എ​ല്ലാ രേ​ഖ​ക​ളും വ​ക്കീ​ല്‍ മു​ഖാ​ന്ത​രം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യാ​ണ് വി​ല കൊ​ടു​ത്തു ഭൂ​മി വാ​ങ്ങി ആ​ധാ​രം ചെ​യ്ത​ത്.
ക​വു​ങ്ങും തെ​ങ്ങും ജാ​തി​യും കൊ​ക്കോ​യും കു​രു​മു​ള​കു​മൊ​ക്കെ​യാ​യി വ​ച്ചു​പി​ടി​പ്പി​ച്ച് ആ​ദാ​യ​മെ​ടു​ത്തു​വ​രു​മ്പോ​ഴാ​ണ് ഭൂ​മി പ​രി​സ്ഥി​ലോ​ല പ്ര​ദേ​ശ​ത്തി​ന്‍റെ (ഇ​എ​ഫ്എ​ല്‍ ) പേ​രു പ​റ​ഞ്ഞ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ അ​ധ്വാ​ന​ശേ​ഷി​യു​ള്ള ന​ല്ല കാ​ല​മ​ത്ര​യും ആ ​മ​ണ്ണി​ല്‍ ന​ഷ്ട​മാ​യി. നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണു വ​ന​ഭൂ​മി​യ​ല്ല കൃ​ഷി ഭൂ​മി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട സു​പ്രീം കോ​ട​തി ഭൂ​മി ഞ​ങ്ങ​ള്‍​ക്കു തി​രി​ച്ചു ന​ല്‍​കാ​ന്‍ വി​ധി പ​റ​ഞ്ഞ​ത്. ആ​ദാ​യ​മെ​ല്ലാം ന​ശി​ച്ചു വീ​ണ്ടും കാ​ടാ​യി മാ​റി​യ ഭൂ​മി എ​ന്തു ചെ​യ്യാ​നാ​കും. ജോ​സ് പാം​പ്ലാ​നി​യി​ല്‍ എ​ന്ന 62 കാ​ര​നാ​യ കൃ​ഷി​ക്കാ​ര​ന്‍ ഇ​ത് പ​റ​യു​മ്പോ​ള്‍ ക​ണ്ഠ​മി​ട​റു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല മ​ല​യോ​ര​ത്തെ വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള കു​ടി​യേ​റ്റ ക​ര്‍​ഷ​ക​രു​ടെ ഒ​ഴി​യാ ദു​രി​ത​ത്തി​ന്‍റെ വേ​ദ​ന​യാ​ണി​ത്.
കോ​ട​ഞ്ചേ​രി ജീ​ര​ക​പ്പാ​റ​യി​ല്‍ അ​വ​ശ ജ​ന്മി​മാ​രാ​യ മു​പ്പ​ത്തി​ര​ണ്ടു പേ​ര്‍​ക്ക് ഫോ​റ​സ്റ്റ് ട്രൈ​ബ്യു​ണ​ല്‍ വി​ധി​യി​ലാ​ണ് 540 ഏ​ക്ക​റോ​ളം ഭൂ​മി വി​ട്ടു​കി​ട്ടി​യ​ത്. ഇ​തി​ല്‍ അ​വ​ര്‍ തെ​ളി​ച്ചെ​ടു​ത്ത 270 ഏ​ക്ക​ര്‍ കൃ​ഷി ഭൂ​മി​യി​ല്‍ നി​ന്നു വി​ല​യ്ക്കു വാ​ങ്ങി കൃ​ഷി ചെ​യ്തു വ​ന്ന​വ​ര്‍​ക്കാ​ണ് 20 വ​ര്‍​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വാ​യ​ത്. തു​ഷാ​ര​ഗി​രി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മാ​ണ് വി​ട്ടു ന​ല്‍​കേ​ണ്ട 24 ഏ​ക്ക​ര്‍ ഭൂ​മി​യു​ള്ള​ത്. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല(​ഇ​എ​ഫ്എ​ല്‍)​നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ (3)പ്ര​കാ​ര​മാ​ണ് ഒ​രു​വി​ധ ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കാ​തെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. കാ​ടി​നോ​ടു ചേ​ര്‍​ന്നു സ്വാ​ഭാ​വി​ക വ​ന​സ​സ്യ​ജാ​ല​ങ്ങ​ള്‍ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ന്ന ഭൂ​മി രേ​ഖ​ക​ളു​ണ്ടെ​ങ്കി​ല്‍ പോ​ലും സ​ര്‍​ക്കാ​രി​ല്‍ നി​ക്ഷി​പ്ത​മാ​ണെ​ന്നാ​ണു നി​യ​മം. എ​ന്നാ​ല്‍ കാ​ര്‍​ഷി​കാ​ദാ​യ​ങ്ങ​ള്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന കൃ​ഷി ഭൂ​മി ഇ​എ​ഫ്എ​ല്ലി​ല്‍​പ്പെ​ടി​ല്ലെ​ങ്കി​ലും വ​നം വ​കു​പ്പ് ഇ​തും 2000ത്തി​ല്‍ ഇ​എ​ഫ്എ​ല്ലി​ല്‍​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദാ​യ​മെ​ടു​ക്കാം, പു​തി​യ​താ​യി ഒ​ന്നും വ​ച്ചു​പി​ടി​പ്പി​ക്ക​രു​തെ​ന്നാ​ണ് ആ​ദ്യം ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശം. പി​ന്നീ​ട് 2002 ആ​യ​പ്പോ​ഴേ​യ്ക്കും കാ​ടു​വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്നാ​യി. വി​ല​കൊ​ടു​ത്തു വാ​ങ്ങി അ​ത്യ​ധ്വാ​നം ചെ​യ്ത് ക​ന​കം വി​ള​യി​ച്ച ഭൂ​മി​യി​ല്‍ കാ​ടു​കേ​റി മൂ​ടി​യ​തോ​ടെ ആ​ദാ​യം പോ​ലു​മെ​ടു​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ വെ​റും കൈ​യോ​ടെ ഇ​റ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​കു​ക​യാ​യി​രു​ന്നു.
നി​യ​മ പോ​രാ​ട്ട​ത്തി​ന്‍റെ
നാ​ള്‍​വ​ഴി​ക​ള്‍
ബേ​ബി വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ നി​യ​മ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങി​യ​വ​രി​ല്‍ എ​ട്ടു പേ​രാ​ണ് പ​രാ​തി​യു​മാ​യി മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും കോ​ട​തി​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യ​ത്. 2000 ത്തി​ല്‍, ആ​ദാ​യ​മെ​ടു​ക്കാം മ​ണ്ണി​ല്‍ തൊ​ട​രു​തെ​ന്ന വ​നം വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം വ​ന്ന​പ്പോ​ള്‍ മ​ന്ത്രി​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും ക​ണ്ട് ത​ങ്ങ​ളു​ടെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി. കു​ഴ​പ്പ​മി​ല്ല, എ​ല്ലാം ഉ​ട​ന്‍​പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​വ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പും വാ​ഗ്ദാ​ന​ങ്ങ​ളും കേ​ട്ട് കാ​ത്തി​രു​ന്നു. 2006 വ​രെ കാ​ത്തി​രു​ന്നു മ​ടു​ത്താ​ണ് ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ക​മ്മീ​ഷ​നെ വ​ച്ചു. ക​മ്മീ​ഷ​ന്‍ കൃ​ഷി ഭൂ​മി​യി​ലെ​ത്തി ആ​ദാ​യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് എ​ണ്ണ​മെ​ടു​ത്ത് ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. 2013ല്‍ ​ഹൈ​ക്കോ​ട​തി ഇ​എ​ഫ്എ​ല്‍ ട്രൈ​ബ്യൂ​ണ​ലി​ലേ​യ്ക്ക് കേ​സ് കൈ​മാ​റി. ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച ട്രൈ​ബ്യൂ​ണ​ല്‍ കൃ​ഷി ഭൂ​മി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ 2014ല്‍ ​ഭൂ​മി വി​ട്ടു ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​യി. ഇ​തി​നെ​തി​രെ 2014 ഡി​സം​ബ​റി​ല്‍ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്തു. 2018ല്‍ ​അ​പ്പീ​ലി​ല്‍ വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി ഭൂ​മി ക​ര്‍​ഷ​ക​ര്‍​ക്കു വി​ട്ടു ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​യി. കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ഭൂ​മി വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​പ്പീ​ല്‍ പോ​കു​മെ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഒ​ടു​വി​ല്‍ 2019ലാ​ണ് സൂ​പ്രീം കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ കൊ​ടു​ത്ത​ത്. 2020 ഓ​ഗ​സ്റ്റി​ല്‍ അ​പ്പീ​ല്‍ ത​ള്ളി കൃ​ഷി​ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു.
താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഇ​ട​പെ​ട​ല്‍ ആ​ശ്വാ​സ​മാ​യി
വെ​റും കൈ​യോ​ടെ ഭൂ​മി​യി​ല്‍ നി​ന്നി​റങ്ങി​യ ത​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​വു​മാ​യെ​ത്തി​യ​ത് താ​മ​ര​ശേ​രി രൂ​പ​ത​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ഓ​ര്‍​ക്കു​ന്നു. ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ല്‍ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇ​ന്‍​ഫാം ഡ​യ​റ​ക്ട​റാ​യി​രു​ന്ന മോ​ണ്‍. ആ​ന്‍റ​ണി കൊ​ഴു​വ​നാ​ല്‍ നി​ര​വ​ധി ത​വ​ണ കൃ​ഷി ഭൂ​മി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ര്‍​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്നു നി​യ​മ പോ​രാ​ട്ട​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്ന് താ​മ​ര​ശേ​രി രൂ​പ​ത​യും അ​വ​സാ​നം വ​രെ അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നു നി​ന്നു.