പി​ടി​യാ​ന ബാ​ലു​ശേ​രി ജ​ഗ​ദം​ബി​ക ച​രി​ഞ്ഞു
Monday, August 2, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശ്ശേ​രി പി​ടി​യാ​ന ജ​ഗ​ദം​ബി​ക (67) ച​രി​ഞ്ഞു. ചേ​നാ​ട്ട് ക​ല്യാ​ൺ ഹൗ​സി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ന.വ​ട​ക​ര ലോ​ക​നാ​ർ​ക്കാ​വ് ക്ഷേ​ത്രം അ​ട​ക്കം മ​ല​ബാ​റി​ലെ നി​ര​വ​ധി ക്ഷേ​ത്രാ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

ഏ​റെ ആ​രാ​ധ​ക​രു​മു​ണ്ട്. അ​സി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​അ​രു​ൺ സ​ത്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. കോ​ഴി​ക്കോ​ട് സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ എം.​പ​ത്മ​നാ​ഭ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര​ൻ, ഫോ​റ​സ്റ്റ​ർ എ.​ടി.​ബാ​ല​കൃ​ഷ്ണ​ൻ, ഫ്ലൈ​യി​ങ് സ്ക്വാ​ഡ് ഇ. ​പ്ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.