എ​ക്‌​സൈ​സ് സ്പെ​ഷൽ സ്‌​ക്വാ​ഡ് വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ത്തു: 400 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Monday, August 2, 2021 12:54 AM IST
കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി എ​ട​ക്കാ​ട് നെ​ച്ചു​കു​ളം മൂ​ർ​ക്ക​നാ​ട്ട്താ​ഴം വ​യ​ലി​ന് സ​മീ​പം 400 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വാ​റ്റ് ചാ​രാ​യം നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ച അ​ലൂ​മി​നി​യം പാ​ത്രം, ഗ്യാ​സ് അ​ടു​പ്പും സി​ലി​ണ്ട​റും പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഓ​ഫീ​സി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.
കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ട് വ​ലി​യ ബാ​ര​ലു​ക​ളി​ലാ​യാ​ണ് വാ​ഷ് ശേ​ഖ​രം എ​ക്‌​സ്‌​സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ മ​ദ്യ​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ഗ്ര​ത സ​മി​തി പ്ര​വ​ർ​ത്ത​ക​രും തി​ര​ച്ചി​ൽ ന​ട​ത്താ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ച്ചു.
കാ​ട് മൂ​ടി കി​ട​ക്കു​ന്ന​തും ചു​റ്റും വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ​തു​മാ​യ ച​തു​പ്പ് സ്ഥ​ല​ത്ത് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളും എ​ത്തി​പ്പെ​ട്ട​ത്.പ്ര​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. പാ​ർ​ട്ടി​യി​ൽ സി​ഇ​ഒ​മാ​രാ​യ ദീ​ൻ​ദ​യാ​ൽ, അ​ഖി​ൽ, പ്ര​ജി​ത്ത്, സൈ​മ​ൺ സി​ജി​നി, ഡ്രൈ​വ​ർ അ​ബ്ദു​ൽ ക​രീം എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.