പു​തു​പ്പാ​ടി​യി​ല്‍ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു
Thursday, August 5, 2021 12:26 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് സ​ബ്ക​ള​ക്ട​ര്‍ മു​ഹ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്താ​നും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. ഡൊ​മി​സി​ലി​യ​റി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റ്, വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് പോ​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ബ്ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​കു​ട്ടി സു​ല്‍​ത്താ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍, സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ആ​ര്‍.​കെ. ഷാ​ഫി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ആ​യി​ഷ ബീ​വി, ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ജു, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സി​ന്ധു ജോ​യി, സി​ഐ അ​ഗ​സ്റ്റി​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.