ഏ​ഷ്യ​ൻ ഗെ​യിം​സ് സോ​ഫ്റ്റ് ബേ​സ്ബോ​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 11, 2021 1:12 AM IST
കോ​ട​ഞ്ചേ​രി: ന​വം​മ്പ​ർ 21 മു​ത​ൽ 25 വ​രെ നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന സോ​ഫ്റ്റ് ബേ​സ്ബോ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ട്ര​യ​ൽ​സ് താ​മ​ര​ശേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ജി​ല്ലാ സ്പോ​ട്സ് കൗ​ൺ​സി​ൽ ഭ​ര​ണ​സ​മ​തി അം​ഗ​വും സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. എ​ഡ്വേ​ർ​ഡ്, ട്ര​ഷ​റ​ർ ഷി​ജോ സ്ക​റി​യ, കാ​യി​ക അ​ധ്യാ​പ​ക​രാ​യ സ​ണ്ണി ജോ​ർ​ജ്, മു​ഹ​മ്മ​ദ് ജ​വാ​ദ്, ഹം​സ, വി​പി​ൻ പ്ര​താ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.