കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Friday, September 17, 2021 8:10 AM IST
കു​റ്റി​പ്പു​റം: ന​ടു​വ​ട്ടം വെ​ള്ള​റ​ന്പി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കു​ഞ്ഞി​പ്പാ​ത്തു​മ്മ​യെ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ കു​റ്റി​പ്പു​റം പോ​ലീ​സ് തി​രൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
ജൂ​ണ്‍ 18നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തി​രൂ​ർ ഡി​വൈ​എ​സ്പി സു​രേ​ഷ് ബാ​ബു, വ​ളാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം.​ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം ന​ട​ന്നു മൂ​ന്നാം ദി​വ​സം കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പ്ര​തി, ചീ​രാ​ൻ കു​ള​ങ്ങ​ര ഹൗ​സ് മു​ഹ​മ്മ​ദ് ഷാ​ഫി വെ​ള്ള​റ​ന്പ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.
വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന കു​ഞ്ഞി​പ്പാ​ത്തു​മ്മ​യെ ആ​ളു​ക​ൾ പ​ണം കൊ​ടു​ത്തു സ​ഹാ​യി​ക്കു​ന്ന​താ​യും പ​ണ​മെ​ല്ലാം സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​റി​യാ​വു​ന്ന പ്ര​തി പ​ണ​ത്തി​നു അ​ത്യാ​വ​ശ്യം വ​ന്ന​തി​നാ​ൽ പാ​തി​രാ​ത്രി സ​മ​യ​ത്തു കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ വീ​ട്ടി​ൽ ക​യ​റി കൊ​ല​പാ​ത​കം ന​ട​ത്തി പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.
പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ൽ കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പ്ര​തി പോ​ലീ​സി​ന് എ​ടു​ത്തു കൊ​ടു​ത്തി​രു​ന്നു. ക​വ​ർ​ച്ച ചെ​യ്ത പ​ണം പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. വ​ളാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​മീ​റി​നു ശേ​ഷം എ​സ്.​അ​ഷ​റ​ഫ് തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത കു​റ്റി​പ്പു​റം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ മേ​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി ഇ​പ്പോ​ഴും റി​മാ​ൻ​ഡി​ലാ​ണ്.