പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രേ​ സ​മ​രം തു​ട​രു​ന്നു
Saturday, September 18, 2021 1:11 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ന​ട​ത്തി വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​ന്നു.
കാ​റ്റു​ള്ള​മ​ല ദേ​വാ​ല​യ​ത്തി​ന്‍റെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ന്ന റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടും ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​മ​പ​ര​മാ​യി നി​ർ​ത്ത​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ ന​യ​ത്തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​യി​ത്ത​ന്നെ തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
പ​തി​നൊ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി പൂ​വ​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര സ​മി​തി
ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു​ക​യ്പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം , എം. ​ഋ​ഷി​കേ​ശ​ൻ, ബാ​ല​കൃ​ഷ്ണ​ൻ മ​ണി​കി​ലു​ക്കി, സ​നീ​ഷ് ജ​യിം​സ്, അ​മ​ൽ വ​ട​ക്കേ​കു​ന്നേ​ൽ, പ്ര​കാ​ശ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.