കാ​ട്ടു​പ​ന്നി​ശല്യം: പൊ​റു​തി​മു​ട്ടി കോ​ട​ഞ്ചേ​രി​യി​ലെ ക​ർ​ഷ​ക​ർ
Saturday, September 18, 2021 1:11 AM IST
കോ​ട​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പു​തു​ശേ​രി​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ഏ​ക​ദേ​ശം 40 ചു​വ​ട് ക​പ്പ​യാ​ണ് ഇ​ന്ന​ലെ ന​ശി​പ്പി​ച്ച​ത്.
വ​നാ​തി​ർ​ത്തി​യി​ലും മ​ല​യോ​ര​ത്തും എ​ത്തി​യി​രു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ അ​ങ്ങാ​ടി​ക്ക് സ​മീ​പം വ​രെ എ​ത്തി​യി​രി​ക്കു​ന്നു.
വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ എ​ങ്ങ​നെ തു​രു​ത്തും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ക​ർ​ഷ​ക​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഫ​ലം എ​ല്ലാം ഒ​റ്റ രാ​ത്രി കൊ​ണ്ട് ത​ക​ർ​ത്തു ക​ള​യു​ക​യാ​ണ് ഇ​വ. വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കൃ​ഷി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.