ന​രേ​ന്ദ്രമോ​ദിയു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം
Saturday, September 18, 2021 1:12 AM IST
കോ​ഴി​ക്കോ​ട്: പ്രധാനമന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​രാ​ർ​ജി ഭ​വ​നി​ൽ തു​ട​ക്കം. മോ​ദി​യു​ടെ കൂ​റ്റ​ൻ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ 71 നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി.​അ​ബ്ദു​ള്ളക്കു​ട്ടി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ.​സ​ജീ​വ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജ​ൻ, പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നാ​യ പി.​ആ​ർ.​നാ​ഥ​ൻ, മ​ല​യാ​ള ച​ല​ച്ചി​ത്ര താ​രം കോ​ഴി​ക്കോ​ട് നാ​രാ​യ​ണ​ൻ നാ​യ​ർ, ജീ​വ​ന സ​ർ​വീ​സ് സൊ​സൈ​റ്റി കോ​ഴി​ക്കോ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ആ​ൽ​ബ​ർ​ട്ട് വ​ട​ക്കേ​തു​ണ്ടി​ൽ, ഉ​ള്ളൂ​ർ എ​സ്.​പ​ര​മേ​ശ്വ​ര​ൻ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ചേ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​മോ​ഹ​ന​ൻ, ടി.​ബാ​ല​സോ​മ​ൻ, പി.​ജി​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​രേ​ന്ദ്ര മോ​ഡി​യു​ടെ പേ​രി​ൽ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്കാ​യ് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും പാ​യ​സ​വും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. യു​വ​മോ​ർ​ച്ച​യു​ടേ​യും മ​ഹി​ളാ മോ​ർ​ച്ച​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി.