വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍
Saturday, September 18, 2021 1:13 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
കോ​​​ഴി​​​ക്കോ​​​ട്: കോ​വി​ന്‍ സൈ​റ്റി​ല്‍ വാ​ക്‌​സി​നേ​ഷ​നു പെ​ടാ​പ്പാ​ട് കൂ​ടു​ത​ല്‍ സൗ​ജ​ന്യ ക്യാ​മ്പു​ക​ള്‍ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ന്‍ സൈ​റ്റ് മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ല്‍ 'പേ' ​ഓ​പ്ഷ​നി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങി​യ​തോ​ടെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ജ​ന്യ ക്യാ​മ്പു​ക​ളു​മാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍‌. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു​ട​നീ​ളം സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
ക്യാ​മ്പി​ല്‍ ഒ​രു ദി​വ​സം ര​ണ്ടു​വാ​ര്‍​ഡു​ക​ളി​ലെ ആ​ളു​ക​ളെ​യാ​ണ് വാ​ക്‌​സി​നേ​റ്റ് ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ കോ​വീ​ഷീ​ല്‍​ഡും കോ​വാ​ക്സി​നും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ആ​ദ്യ ഡോ​സും നി​ശ്ചി​ത ഇ​ട​വേ​ള​ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സും സൗ​ജ​ന്യ ക്യാ​മ്പു​ക​ളി​ല്‍ ന​ല്‍​കു​ന്നു.
അ​തേ​സ​മ​യം കോ​വി​ന്‍ സൈ​റ്റി​ലാ​ക​ട്ടെ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​നേ​റ്റ് ചെ​യ്യാ​നു​ള്ള സ്ളോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി പ​ണ​മ​ട​ച്ച് വാ​ക്‌​സി​നേ​റ്റ് ചെ​യ്യു​ന്ന ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​ണ് താ​നും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ക്യാ​മ്പു​ക​ള്‍ സ​ജീ​വ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടേ​യും കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്‍​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ​വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച​തും ഉ​ണ​ര്‍​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.