ച​ക്കി​ട്ട​പാ​റ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ഗ്രാ​മ​മാകുന്നു; പ്ര​ഖ്യാ​പ​നം ഇ​ന്ന്
Monday, September 20, 2021 12:57 AM IST
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​മാ​യ ച​ക്കി​ട്ടപാറ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ഗ്രാ​മ​മാ​വു​ക​യാ​ണ്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാവിലെ 10.30ന് പേ​രാ​മ്പ്ര എം​എ​ൽ​എ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം‌. ശ്രീ​ജി​ത്ത്, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശി, അം​ഗം കെ.​എ. ജോ​സ് കു​ട്ടി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 189 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി പ​ഠ​നസൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന വെ​ല്ലു​വി​ളി​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​വു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച പ​തി​ന​ഞ്ച​ര ല​ക്ഷം രൂ​പ കൊ​ണ്ടാ​ണു സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ അ​യ്യാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം സ​ന്ന​ദ്ധ വ​ള​ണ്ടി​യ​ർ​മാ​ർ സ​ന്ദ​ർ​ശി​ക്കു​ക​യും വീ​ടു​ക​ളി​ലെ ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഇ​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ക്കു​ക​യു​മാ​ണു ചെ​യ്ത​ത്. ഭൂ​വി​സ്തൃ​തി​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്താ​യ ച​ക്കി​ട്ട​പാ​റ​യി​ൽ വൈ​ഫൈ സൗ​ക​ര്യം ഒ​രു​ക്ക​ൽ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രു​ന്നു. എ​ന്നാ​ൽ 25 കി​ലോ​മീ​റ്റ​ർ ഫൈ​ബ​ർ കേ​ബി​ൾ വ​ലി​ച്ചു കൊ​ണ്ട് എ​ല്ലാ ട്രൈ​ബ​ൽ കോ​ള​നി​യി​ല​ട​ക്കം ഹൈ​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.
മ​ഹ​ത്താ​യ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​രേ മ​ന​സോ​ടെ പ​തി​ന​ഞ്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും മ​റ്റു ബ​ഹു​ജ​ന​ങ്ങ​ളും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ പ​റ​ഞ്ഞു.